തിരുവനന്തപുരം: ദേശീയ അദ്ധ്യപക പരിഷത്ത് സംസ്ഥാന സമ്മേളനം 30, 31 ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 30ന് സമ്പൂർണസംസ്ഥാന സമിതിയോഗം. 31ന് സംസ്‌കൃതി ഭവനിൽ നടക്കുന്ന പ്രതിനിധി സഭ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. സിംഘാൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടനാസഭയുടെ ഉദ്ഘാടനം എ.ബി.ആർ.എസ്.എം ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാർ നിർവഹിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 9.45ന് നടക്കുന്ന പ്രതിനിധി സഭയുടെ ഉദ്ഘാടനം കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്ഥ് നാരായണനും വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യും. എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ശ്രീകലേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.