തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനമോഷണം പതിവാക്കിയ പ്രതി പിടിയിൽ. ധനുവച്ചപുരം കൊറ്റാമം പള്ളിക്ക് സമീപം ഷഹാന മൻസിലിൽ റംഷാദാണ് (19) പടിയിലായത്. കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പൊലീസിന് മുന്നിൽപ്പെട്ടത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വണ്ടിയാണ് ഇയാൾ ഓടിച്ചിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയിൽ നിന്നു ലഭിച്ച ബ്ലൂ ടൂത്ത് സ്‌പീക്കർ, നാണയങ്ങൾ എന്നിവ മോഷണ വസ്‌തുക്കളാണന്ന് കണ്ടെത്തി. എസ്.ഐ വിമൽ, പ്രൊബേഷൻ എസ്.ഐ സുരേഷ്, സി.പി.ഒമാരായ സമോജ്, സബീഷ്, പ്രശാന്ത്, ഷിബു, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.