വർക്കല:റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇടവ എം.ആർ.എം.കെ എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.ജയമോഹൻ ദേശീയ പതാക ഉയർത്തി.തുടർന്ന് ദേശീയ ഗാനാലാപനവും റിപ്പബ്ലിക് ദിന റാലിയും നടന്നു. മുതിർന്ന നടനും സ്വാതന്ത്ര്യ സമര സേനാനിയുമായ ജി.കെ പിള്ളയുടെ വസതിയിൽ സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിലുളള റിപ്പബ്ലിക് ദിന റാലിയിലെ വിദ്യാർത്ഥികൾ അദ്ദേഹവുമായി സംവാദത്തിലേർപ്പെട്ടു. അര മണിക്കൂറോളം കുട്ടികളുമായി സംവദിച്ച ജി.കെ പിള്ള സ്വാതന്ത്ര്യ സമരത്തിലും രാജ്യ രക്ഷാസേനയിലുമുളള തന്റെ അനുഭവങ്ങളും പങ്കുവച്ചു. തുടറന്ന് ജി.കെ.പിള്ളയെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.പ്രിൻസിപ്പൽ ജയമോഹൻ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.എസ് ജലീൽ,പി.ടി.എ പ്രസിഡന്റ് കാപ്പിൽ ഷെഫി,എൻ.എസ്.എസ് കോ ഓർഡിനേറ്റർ ശ്രീജേഷ് ശങ്കർ,അധ്യാപകരായ നൗഷാദ്,ജിനൂബ്,നാദിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.