വർക്കല:അയന്തി മംഗലത്തുംവിള മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം 31ന് ആരംഭിക്കും.ദിവസവും രാവിലെ ഗണപതിഹോമം, രാത്രി വിശേഷാൽവിളക്ക് തുടങ്ങി ക്ഷേത്രസംബന്ധമായ ചടങ്ങുകളും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും. 31 വൈകുന്നേരം 5.15ന് സമൂഹ നെയ്യ്വിളക്കും സഹസ്രനാമാർച്ചനയും. ഫെബ്രുവരി 1 രാവിലെ 9.30ന് സമൂഹ ധന്വന്തരിഹോമം, രാത്രി 7.15ന് മാടൻതമ്പുരാന് ഊട്ട്, 9ന് ദുർഗ്ഗാനൃത്തവേദിയുടെ നൃത്തനൃത്യങ്ങൾ. 2ന് രാവിലെ 7ന് 108 നാളികേരസമേതം സമൂഹഗപതിഹോമം, 9.30ന് നാഗരൂട്ട്,രാത്രി 7ന് കരിങ്കാളിമൂർത്തിക്ക് ഊട്ട്. 9ന് പഞ്ചമം നൃത്തസംഗീത വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ. 3ന് രാവിലെ 9.30ന് സമൂഹ മൃത്യുഞ്ജയഹോമം, 11.30ന് മംഗലത്തുംവിള സമൂഹസദ്യ, രാത്രി 7ന് പുഷ്പാഭബിഷേകം, 8.45ന് യക്ഷിഅമ്മയ്ക്ക് ഊട്ട്, 9.15ന് പിന്നണിഗായകൻ ബിജുമാങ്കോട് നയിക്കുന്ന തിരുവനന്തപുരം മെട്രോവോയ്സിന്റെ സൂപ്പർഹിറ്റ്ഗാനമേള. 4ന് രാവിലെ 8.30ന് സമൂഹ പൊങ്കാല, 9.30ന് സമൂഹ മഹാസുദർശനഹോമം, ചാർത്ത്, രാത്രി 9ന് ചമയവിളക്ക്.