തിരുവനന്തപുരം: പ്രത്യേക കാർഷിക തൊഴിൽദാന പദ്ധതി പ്രകാരം കൃഷിഭവനുകൾ വഴി 1996ൽ തിരഞ്ഞെടുത്ത യുവകർഷകരുടെ പെൻഷൻ 1000 രൂപയിൽ നിന്ന് 3000 ആയി ഉയർത്തണമെന്ന് കേരള യുവകർഷക സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അയന്തി ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്ധ്യാ രാജീവിന്റെ അദ്ധ്യക്ഷതയിൽ സുരേഷ് ചന്ദ്രൻ, ശ്രീകുമാരി, സിന്ധുപ്രകാശ് കിളിമാനൂർ അനിൽ, വർഗീസ് മാത്യു, രാജേഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സന്ധ്യാ രാജീവ് (പ്രസിഡന്റ്), ഷീബാ എസ്.കുമാർ (സെക്രട്ടറി), അനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.,