kadakampalli-surendran-ul

കല്ലമ്പലം: വർക്കല താലൂക്കിലെ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ബ്രാഞ്ച് പള്ളിക്കലിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് കെ.എം. ലാജി സ്വഗതവും, എം.എ. റഹീം നന്ദിയും പറഞ്ഞു. സ്ട്രോങ് റൂം ലോക്കർ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായരും, ആദ്യ വായ്പ വിതരണോദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എയും നിർവഹിച്ചു. ആദ്യ ലോക്കർ താക്കോൽദാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി നിർവഹിച്ചു. റിസ്ക്‌ ഫണ്ടുകൾ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവും, വിവിധ സബ്സിഡികൾ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രജ്ഞിത്തും വിതരണം ചെയ്തു. ആദ്യ നിക്ഷേപം സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് റീജിയണൽ മാനേജർ എം. നാസർഖാൻ സ്വീകരിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, വർക്കല നഗരസഭ ചെയർപേഴ്സൻ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക് പഞ്ചായായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ, ബ്ലോക്ക് മെമ്പർ ബേബി സുധ, പഞ്ചായത്ത് മെമ്പർ ഷീജ. ജി.ആർ, എസ്. രാജീവ്, സജീവ് ഹാഷിം, ജി. വിജയകുമാർ, എ. നഹാസ്, ടി. രാധാകൃഷ്ണൻ, എ. ശ്രീകുമാർ, ശ്രീകുമാരൻ നായർ, സി. അരവിന്ദൻ, എസ്. പ്രഭിത്ത്, വി. ജർണയിൽ സിംഗ്, ബി. രവീന്ദ്രലാൽ, ടി. ജയൻ, ടി.എൻ. ഷിബു തങ്കൻ, എൻ. രാമകൃഷ്ണപിള്ള, വി. സതീശൻ, എസ്. സുധീർ, എസ്. തങ്കമണി, ആർ. സുനിത, ബി. ഷീജ എന്നിവർ സംസാരിച്ചു.