ആര്യനാട്:സി.എം.പി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി എം.ആർ.മനോജ്‌ നയിച്ച വാഹന പ്രചാരണ ജാഥ പറണ്ടോട് സമാപിച്ചു.മീനാങ്കൽ പൊടിയൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമാപനയോഗം അസിസ്റ്റന്റ് സെക്രട്ടറി എം.പി.സാജു ഉദ്ഘാടനം ചെയ്തു.കെ.എസ്.ശബിരീനാഥൻ എം.എൽ.എ,വിനോബാ താഹ,കെ.എ.കുര്യൻ,പി.ജി മധു, വി.കെ.രേണുക,നാൻസി പ്രഭാകർ,സുരേഷ് ബാബു,രമാകാന്തൻ,പനയ്ക്കോട് ദിപു എന്നിവർ സംസാരിച്ചു.