കാട്ടാക്കടയിൽ മണ്ണുമാന്തിയന്ത്രത്തിന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവം അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്ന് കരുതുന്നു.
കേരള സർക്കാർ അടുത്ത കാലത്ത് കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വളരെ പ്രതീക്ഷയോടെയാണ് കേരളം വരവേറ്റത്. പക്ഷെ അത് നടപ്പിലാക്കാൻ ചുമതലയുള്ള വിവിധ സർക്കാർ വകുപ്പുകളും ഭരണകക്ഷിയും നാട്ടിലെ റിയൽ എസ്റ്റേറ്റുകാർക്കും മണ്ണുമാഫിയകൾക്കും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് - കൊടുങ്ങാനൂർ പ്രദേശത്ത് ശേഷിക്കുന്ന വയലുകളിൽ കഴിഞ്ഞ കുറേ മാസങ്ങളായി വ്യാപകമായി മണ്ണിട്ടു നികത്തുന്നു. മണ്ണടിക്കാൻ അനുവാദം നൽകുന്നു. ജിയോളജി വകുപ്പോ റവന്യൂ - പൊലീസ് വകുപ്പുകളോ പഴയ പെർമിറ്റുകളുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല.
അതേസമയം അധികാര സ്ഥാനങ്ങളിൽ സ്വാധീനമില്ലാത്തവർക്ക് അവരുടെ തുണ്ടുഭൂമിയിൽ വീട് വയ്ക്കുമ്പോൾ ബേസ്‌മെന്റ് നികത്താനുള്ള മണ്ണടിക്കാൻ പോലും അനുമതി നിഷേധിക്കുന്നു.
നെൽവയൽ സംരക്ഷണ നിയമം ആരുടെ താത്പര്യം സംരക്ഷിക്കാനാണ്.
എം. ശിവാനന്ദൻ
നന്ദനം
കൊടുങ്ങാനൂർ
വട്ടിയൂർക്കാവ്