കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു റിപ്പബ്ലിക് ദിനാചരണ പരിപാടി പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല ഉപദേശക സമിതി കൺവീനർ ടി.എസ്.സതികുമാർ വിഷയാവതരണം നടത്തി.വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ,ജോയിന്റ് സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ,എ.വിജയകുമാരൻ നായർ, എം.വി.അനിൽകുമാർ,എസ്.പി.സുജിത്ത്,എ.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.