ചിറയിൻകീഴ്: ആറ്റിങ്ങൽ-മേൽകടയ്ക്കാവൂർ-ആനത്തലവട്ടം-ചിറയിൻകീഴ് റൂട്ടിലെ ബസ് സർവീസ് ഇന്ന് മുതൽ പുന:രാംരംഭിക്കും. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും രാവിലെ പുറപ്പെട്ട് തിനവിള വഴി 7.30നു മേൽകടക്കാവൂരിൽ എത്തി,ആനത്തലവട്ടo വഴി 8.10ന് ചിറയിൻകീഴും അവിടെ നിന്നും തിരിച്ചു 8.30നു മേൽകടക്കാവൂരിലെത്തി തിരുവനന്തപുരത്തേക്കും പോകുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസാണ് വീണ്ടും ആരംഭിച്ചത്.