spiritual

ബാലരാമപുരം:ബാലരാമപുരം ഫെറോന തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ ഉത്സവത്തിന് കൊടിയിറങ്ങി.ദൈവാലയത്തിൽ നിന്നും ആരംഭിച്ച ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം പനയറക്കുന്ന് പോയി തിരികെ പള്ളി അങ്കണത്തിൽ സമാപിച്ചു.നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് മോസ്റ്റ്.ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടന്നു.തിരുനാളിന് സമാപ്തി കുറിച്ച് ഇടവക വികാരി ഫാ. ജൂഡിറ്റ് പയസ് ലോറൻസ് തിരുക്കൊടിയിറക്കി.തീർത്ഥാടകരുടെ അഭ്യർത്ഥന പ്രകാരം എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 5ന് ആഘോഷമായ അമ്പ് നേർച്ച ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി അറിയിച്ചു.സമാപനദിവസം നടന്ന തിരുനാൾ ദിവ്യബലിയിൽ ആയിരത്തിൽപ്പരം തീർത്ഥാടകൾ പങ്കെടുത്തു. ചപ്രപ്രദക്ഷിണം കടന്നുപോയ സ്ഥലങ്ങളിൽ യേശുദേവന്റെയും കന്യാമറിയത്തിന്റെയും സെബസ്ത്യാനോസിന്റെയും രൂപങ്ങൾ തീർത്ത് പുൽക്കൂടൊരുക്കി സ്വീകരണം നൽകി.