kerala-legislative-assemb

തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് മുതൽ പത്ത് ദിവസം ചേരും. ഇന്ന് രാവിലെ 9ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം ആരംഭിക്കും. ഇ- നിയമസഭയുടെ പ്രഖ്യാപനവും ഇന്നുണ്ടാകുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

നയപ്രഖ്യാപനത്തിനും ബഡ്ജറ്റവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചർച്ചയ്ക്കും ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്കും മൂന്ന് ദിവസം വീതവും നിയമനിർമ്മാണത്തിന് ഒരു ദിവസവും നീക്കിവച്ചിട്ടുണ്ട്. ഇ-നിയമസഭയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഗവർണറുടെ പ്രസംഗവും ബഡ്ജറ്റ് പ്രസംഗവും ഡിജിറ്റൽരൂപത്തിൽ അവതരിപ്പിക്കാൻ തയ്യാറെടുപ്പുകളായി. ജനാധിപത്യ കലാലയം പരിപാടി എല്ലാ നിയോജകമണ്ഡലത്തിലെയും ഒരു കലാലയത്തിലെങ്കിലും സംഘടിപ്പിക്കും. സമ്പൂർണ ബഡ്ജറ്റ് പാസാക്കാനായി മാർച്ച് ആദ്യം വീണ്ടും സഭ ചേരുമെന്നും സ്പീക്കർ അറിയിച്ചു.