മുടപുരം : തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനത്തിൽ മുട്ടപ്പലം ഇടയിലത്ത് മാടൻനട ദേവീക്ഷേത്രത്തിന് പുതിയ കുളം നിർമിച്ചു. ഈ വർഷം മുതൽ ഉത്സവത്തോടനുബന്ധിച്ച് ഗരുഢൻ തൂക്കം വഴിപാട് ആരംഭിക്കുന്നതിനാൽ ക്ഷേത്രത്തിന് കുളം നിർമ്മിക്കേണ്ടത് അനിവാര്യമായിരുന്നു. അത് മുന്നിൽകണ്ട് ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റിയുടെ ശ്രമഫലമായി അഴൂർ ഗ്രാപഞ്ചായത്ത് മുഖേന തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം ലഭിച്ചു. അതുമൂലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ 45 ഓളം തൊഴിലാളികൾ തണ്ണീർത്തട പദ്ധതിപ്രകാരം നിരവധി ദിവസങ്ങൾ അധ്വാനിച്ച് കുളം നിർമിച്ചു. ക്ഷേത്രത്തിന്റെ 8 സെന്റ് വസ്തുവിലാണ് കുളം നിർമിച്ചത്. കുളത്തിന്റെ നാല് വശത്തും കയർ മാറ്റും പാകിയിട്ടുണ്ട്.