കാട്ടാക്കട: അപവാദ പ്രചാരണം നടത്തി ആർക്കും യോഗത്തെ തകർക്കാനാവില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉത്തരംകോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ സമർപ്പണ സമ്മേളനത്തിന്റെയും ആര്യനാട് യൂണിയൻ വക കൃഷ്ണപ്പണിക്കർ മെമ്മോറിയൽ ഈഞ്ചപുരി റബർ പ്ലാന്റേഷൻ ടാപ്പിംഗിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരംകോട് ശാഖാ പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി നാരായണ പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത 37 നർത്തകിമാരെയും അദ്ധ്യാപകരെയും ജനറൽ സെക്രട്ടറി അനുമോദിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സന്തോഷ്, യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, ഡയറക്ടർ ബോർഡംഗം പ്രവീൺ കുമാർ, യൂണിയൻ കൗൺസിലർമാരായ മുകുന്ദൻ, ഷിബു കൊറ്റംപള്ളി, ശാന്തിനി, ശിശുപാലൻ, ദിജേന്ദ്രലാൽ ബാബു, ബിജു കൊക്കോട്ടേല, വിദ്യാധരൻ, പി.ജി.സുനിൽ, ഉഴമലയ്ക്കൽ സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, ഉത്തരംകോട് ശാഖാ പ്രസിഡന്റ് കെ. വിശ്വംഭരൻ, സെക്രട്ടറി ഉദയകുമാർ, വനിതാ സംഘം പ്രസിഡന്റ് സ്വയംപ്രഭ, സെക്രട്ടറി വസന്തകുമാരി, യൂത്തു മൂവ്മെന്റ് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി അരുൺ സി.ബാബു തുടങ്ങിയവർ സംസാരിച്ചു.