നെയ്യാറ്റിൻകര: ദി ഇൻസ്റ്റിട്യൂഷൻ ഒഫ്‌ ഹോമിയോപ്പതസ് കേരളയുടെ 98-മത് സംസ്ഥാന ശാസ്ത്ര സമ്മേളനം ഡോ. കെ. വി. ജോണ് നഗറിൽ (ഹോട്ടൽ ആർ.ബി. പാലസ്) കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.കെ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എൻ. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ അദ്ധ്യക്ഷ ഡബ്ള്യൂ.ആർ. ഹീബ മുഖ്യ അഥിതിയായിരുന്നു.ഡോ.ടി. അജയൻ, ഡോ.എസ്‌. പ്രവീൻകുമാർ, ഡോ. വിജയ് ആനന്ദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഐ. എച്ച്. കെ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റജു കരീം സ്വാഗതവും സംസ്ഥാന ട്രഷറർ ഡോ.കെ.പി. സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.