നെയ്യാറ്റിൻകര :വാട്ടർ അതോറിട്ടിയുടെ കീഴിലുള്ള നെയ്യാറ്റിൻകര,പാറശാല,കാട്ടാക്കട സെക്ഷൻ ഓഫീസുകൾക്ക് കീഴിലുള്ള കണക്ഷനുകളിൽ കേടായ മീറ്ററുകൾ ഫെബ്രുവരി 28ന് മുൻപായി മാറ്റി വയ്ക്കേണ്ടതാണ്.ഇല്ലാത്ത പക്ഷം കണക്ഷൻ കട്ടു ചെയ്യുമെന്ന് വാട്ടർ അതോറിട്ടി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.