ആര്യനാട്:അരുവിക്കര നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ കുറ്റിച്ചലിൽ പഞ്ചായത്തിലെ അവലോകന യോഗം ചേർന്നു.വിതുരയിൽ തുടങ്ങി കള്ളിക്കാട് അവസാനിക്കുന്ന മലയോര ഹൈവേ നിർമ്മാണത്തിൽ കുറ്റിച്ചൽ ജംഗ്ഷൻ വികസനവും സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തത്.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജി.മണികണ്ഠൻ,പഞ്ചായത്ത് അംഗങ്ങളായ സുധീർ,കൊച്ചുനാണു,രാധ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ്,അസിസ്റ്റന്റ് എഞ്ചിനീയർ രമേശൻ തുടങ്ങിയവർ പങ്കെടുത്തു.