ചിറയിൻകീഴ്:പുതുക്കരി മുക്കാലുവട്ടം ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ മകര ഉതൃട്ടാതി മഹോത്സവം ആരംഭിച്ചു. 30ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 7.15ന് കഞ്ഞിസദ്യ, 8ന് ശതകലശപൂജയും കലശാഭിഷേകവും, 11.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധനയും ദീപക്കാഴ്ചയും, രാത്രി 7.15ന് പായസസദ്യ, 8.30ന് തിരുവനന്തപുരം തനിമ അവതരിപ്പിക്കുന്ന നാട്ടുതനിമയുടെ പാട്ട് മാമാങ്കം, 30ന് രാവിലെ 7.30ന് ഗണപതിഹോമം, 9ന് സമൂഹ പൊങ്കാല, 11.30ന് സമൂഹ അന്നദാനം, ഉച്ചയ്ക്ക് 2ന് കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്തരായ 2000ത്തിൽപ്പരം കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആറാട്ട് ഘോഷയാത്ര, ഗജവീരന്മാരും ഉത്സവ ഫ്ളോട്ടുകളും മുത്തുക്കുടകളും ബാലികാ ബാലന്മാരുടെ താലപ്പൊലിയും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. പുലർച്ചെ 2.30നുമേൽ 3.18നകം തൃക്കൊടിയിറക്ക് എന്നിവ നടക്കും.