ചീരാണിക്കര : മരക്കാട് ആയിരവില്ലി ദേവീക്ഷേത്രത്തിലെ ഉത്തൃട്ടാതി ഉത്സവത്തിന്റെയും 14-ാമത് പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ഉഷപൂജ, 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 12 ന് അന്നദാനം, 5.30 ന് ഐശ്വര്യപൂജ, 6.30 ന് സഹസ്രദീപാലങ്കാരം, 7 ന് ആത്മീയ പ്രഭാഷണം, 8 ന് നാടകം നമ്മളിൽ ഒരാൾ, 30 ന് രാവിലെ 10 ന് സമൂഹ പൊങ്കാല, 11 ന് നാഗരൂട്ട്, 12.30 ന് സമൂഹ സദ്യ, 5 ന് താലപ്പൊലി ഘോഷയാത്ര, 8 ന് ഉരുൾ, ഓട്ടം, താലപ്പൊലി എന്നിവയോടെ ആഘോഷിക്കും.