ചേരപ്പള്ളി :പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന യോഗ പരിശീലന ക്ളാസ് ആരംഭിച്ചു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പ്രൊഫ.എ.പ്രതാപചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട താലൂക്ക് ലൈബ്രറി പ്രസിഡന്റ് എസ്. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.യോഗ ടീച്ചർ താര,വാർഡ് മെമ്പർ രാധാജയൻ,ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി,ഗ്രന്ഥശാല സെക്രട്ടറി എസ്.സുരേഷ്,എസ്.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.