ചേരപ്പള്ളി : ചേരപ്പള്ളി ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ 12-ാം പ്രതിഷ്ഠാ വാർഷികം ഫെബ്രു. 5 ന് ആഘോഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കിളിയന്നൂർ ബിനുവും, സെക്രട്ടറി പൊട്ടൻചിറ ബി. മുകുന്ദനും അറിയിച്ചു.
രാവിലെ 5.30 ന് ഗണപതി ഹോമം, 7 ന് മൃത്യുഞ്ജയ ഹോമം, 9 ന് പൊങ്കാല, 12.30 ന് അന്നദാനം, 4.30 ന് ഭഗവതി സേവ, ക്ഷേത്ര പൂജകൾ, ഭസ്മാഭിഷേകം, ദീപാരാധന ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി വടയാർ സുമോദും മേൽശാന്തി ആര്യനാട് നന്ദുലാലും കാർമ്മികത്വം വഹിക്കും.