ചീരാണിക്കര : ഈന്തിവിള ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ആരംഭിച്ചു. ഇന്ന് രാവിലെ 6.30 ന് അഖണ്ഡനാമ ജപം ആരംഭം, വൈകിട്ട് 7.30 ന് സന്ധ്യാദീപാരാധന, തുടർന്ന് ഭഗവതി സേവ, നാളെ 6.30 ന് ഗണപതിഹോമം, 8.30 ന് വാർഷിക കലശപൂജ, 9 ന് മൃത്യുഞ്ജയഹോമം, 10 ന് സമൂഹ പൊങ്കാല, 11.30 ന് കലശാഭിഷേകം, 12 ന് പൊങ്കാല നിവേദ്യം, 12.30 അന്നദാനം, വൈകിട്ട് 6.30ന് സന്ധ്യാ ദീപാരാധന, 7 ന് ഭഗവതി സേവ, 7.30 ന് കുങ്കുമാഭിഷേകം, ചടങ്ങുകൾക്ക് തന്ത്രി കുളപ്പട ഈശ്വരൻ പോറ്റിയും, മേൽശാന്തി ദാമോദരൻ പോറ്റിയും കാർമ്മികത്വം വഹിക്കും.