ചേരപ്പള്ളി : പോങ്ങോട് ഹാർവസ്റ്റ് മിഷൻ ഗ്രൗണ്ടിൽ 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ ഹാർവസ്റ്റ് ഉത്സവം നടത്തുന്നു. വൈകിട്ട് 6 മുതൽ 9 വരെ നടത്തുന്ന ഉത്സവത്തിൽ റവ. സജു ചാത്തന്നൂർ, സാം ജോസഫ് (കുമരകം), റവ. പ്രെയ്സ് കർത്ത തിരുവല്ല എന്നിവർ ദൈവ വചനങ്ങൾ പ്രസംഗിക്കും. ഹാർവസ്റ്റ് സിംഗേഴ്സിന്റെ ഗാന ശുശ്രൂഷയും ഉണ്ടാകും. യോഗത്തിന് എത്തുന്നവർക്ക് എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.