കല്ലമ്പലം:കേരളാസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നാവായിക്കുളം യൂണിറ്റ് സമ്മേളനം നാവായിക്കുളം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്നു.കിളിമാനൂർ മുൻ ബ്ലോക്ക്‌ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മേനപ്പാറ സുകുമാരൻ സ്വാഗതവും ബ്ലോക്ക്‌ കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.എ.വിജയരത്നക്കുറുപ്പ് സംഘടനാ റിപ്പോർട്ടും ട്രഷറർ ജി. ശശിധരക്കുറുപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ബ്ലോക്ക്‌ സെക്രട്ടറി പി.രവീന്ദ്രൻ നായർ,കുടവൂർ യൂണിറ്റ് സെക്രട്ടറി എം. അബ്ദുൾ ഹമീദ് എന്നിവർ സംസാരിച്ചു.തുടർന്ന് പ്രസിഡന്റായി കെ.ശ്രീനിവാസനെയും,സെക്രട്ടറിയായി മേനാപ്പാറ സുകുമാരനെയും വീണ്ടും തിരഞ്ഞെടുത്തു.