വർക്കല:സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വർക്കല എക്സൈസ് സർക്കിൾ ഓഫീസ് സംഘടിപ്പിക്കുന്ന നാളത്തെ കേരളം ലഹരിവിമുക്ത കേരളം എന്ന സന്ദേശവുമായി 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി യുവജനങ്ങളെയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ലഹരിക്കെതിരെ ദീപം തെളിയിക്കൽ ചടങ്ങും പൊതുസമ്മേളനവും നടക്കും.30ന് വൈകിട്ട് 5.30ന് വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് അദ്ധ്യക്ഷത വഹിക്കും. വർക്കല പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജി.ഗോപകുമാർ വിമുക്തി ദീപം തെളിയിക്കും. മജിഷ്യൻ ഹാരിസ് താഹയുടെ മരണലഹരി എന്ന ലഹരിവിരുദ്ധ ബോധവൽക്കരണ മാജിക് ഷോ അവതരിപ്പിക്കും. കൗൺസിലർ ശുഭാഭദ്രൻ, വി.ശ്രീനാഥക്കുറുപ്പ് എന്നിവർ സംസാരിക്കും. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദ് സ്വാഗതവും ഇൻസ്പെക്ടർ എം.മഹേഷ് നന്ദിയും പറയും.