മുടപുരം:അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.പ്രിൻസിപ്പൽ സലീന പതാക ഉയർത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ അഴൂർ വിജയൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് ജയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിജയൻ നായർ, എൻ.സി.സി.ഓഫീസർ ഷിഹാബുദീൻ,സുഗതൻ,രാജേശ്വരി,അക്ബർഷാ,പി.പി.രാജീവൻ എന്നിവർ സംസാരിച്ചു.മികച്ച എൻ.സി.സി.വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.എൻ.സി.സി,എസ്.പി.സി,എൻ.എസ്.എസ് വിദ്യാർഥികൾ ഗാർഡ് ഓഫ് ഓണർ നടത്തി.