മുടപുരം:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് സമ്മേളനം അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ആർ. വിജയൻ തമ്പി, എസ്. രാമദാസ്, എസ്. സദാശിവൻ പിള്ള, വിമലകുമാരി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എ. ഹാരീദ് റിപ്പോർട്ടും ട്രഷറർ വി. നടരാജൻ കണക്കും അവതരിപ്പിച്ചു. എം. നടേശൻ ആശാരി സ്വാഗതവും പറഞ്ഞു. യൂണിറ്റ് രക്ഷാധികാരി എൻ.ബി. ഉണ്ണിത്താൻ പതാക ഉയർത്തി. യൂണിറ്റ് ഭാരവാഹികളായി ജെ. സുധാകരൻ(പ്രസിഡന്റ്), നാരായണൻ, ഭദ്രാമ്മ, സദാശിവൻ പിള്ള(വൈസ് പ്രസിഡന്റ്മാർ), എ. ഹാരീദ് (സെക്രട്ടറി), വി. രാജൻ ചെട്ടിയാർ, എം. നടേശൻ ആശാരി, ജി. ബേബി (ജോയിന്റ് സെക്രട്ടറിമാർ ), വി. നടരാജൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.