തിരുവനന്തപുരം: കഴക്കൂട്ടം എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുദേവ വനിതാ സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലീല ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ സെക്രട്ടറി കെ.ടി. രാമദാസ്, യൂണിയൻ കൗൺസിലർ ബാലകൃഷ്ണൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ ദീപ്തി അനിൽ,കെ.പി. രേണുക എന്നിവർ സംസാരിച്ചു.ഉഷ ടീച്ചർ സ്വാഗതവും ബീനാ രാജേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി കെ.പി. രേണുക (കൺവീനർ), ഉഷ ടീച്ചർ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.