തിരുവനന്തപുരം : ട്രിവാൻഡ്രം നാഷണൽ ലയൺസ് ക്ളബിന്റെ സ്നേഹസ്പർശം എന്ന സേവന പരിപാടി വട്ടിയൂർക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വാർഡ് കൗൺസിലർ എസ്. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ലയൺ ജി. മഹേഷിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് ലയൺ ഗോപകുമാര മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് 5 മുതൽ 10 വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്കുള്ള കണ്ണട വിതരണം ചെയ്തു. ചിത്രരചനാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ, ലൈബ്രറിയിലേക്കുള്ള പുസ്തകം, ഗ്രോബാഗുകൾ, വളം, സ്കൂൾ പരിസരത്ത് നടുന്നതിനുള്ള ചെടികൾ എന്നിവയും വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടുന്നതിന്റെ ഉദ്ഘാടനം വൈസ് ഡിസ്ട്രിക്ട് ഗവർണർ നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പുഷ്പവല്ലി ടി.എൻ,പ്രിൻസിപ്പൽ മീനാ കുമാരി പി.എം, ഹെഡ്മിസ്ട്രസ് ഓമന എം.പി, ലയൺ ബാലഗോപാൽ,ലയൺ മോഹന ചന്ദ്രൻ, ലയൺ രാമചന്ദ്രൻ പോറ്റി എന്നിവർ സംസാരിച്ചു.