വിതുര: ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും, ദേശീയ നേർച്ചതൂക്കമഹോത്സവവും നാളെ മുതൽ ഫെബ്രുവരി 7വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ്കുമാർ, കെ. മുരളീധരൻനായർ, എൻ. രവീന്ദ്രൻനായർ, എസ്. ജയേന്ദ്രകുമാർ എന്നിവർ അറിയിച്ചു. നാളെ രാവിലെ 7.05ന് പന്തൽകാൽനാട്ടുകർമ്മം, 10ന് നാഗരൂട്ട്, 10.30ന് തൃക്കൊടിയേറ്റ്, തുടർന്ന് കാപ്പുകെട്ടികുടിയിരുത്ത്, ഉച്ചക്ക് അന്നദാനം, രാത്രി 8ന് നൃത്തനൃത്യങ്ങൾ. 31ന് ഉച്ചക്ക് അന്നദാനം, രാത്രി 7ന് ദേവീതൂക്കം നറുക്കെടുപ്പ്, 7.30ന് ദേവീതൂക്കം പ്രദക്ഷിണം, രാത്രി 8ന് നാടൻപാട്ടും, ദൃശ്യാവിഷ്ക്കരണവും. ഫെബ്രുവരി 1ന് ഉച്ചക്ക് അന്നദാനം, രാത്രി 7 ന് പണ്ടാരൊട്ടം നറുക്കെടുപ്പ്, 8ന് മാലപ്പുരംപാട്ട്, തുടർന്ന് ചായത്തമ്മക്ക് താലി സമർപ്പണം, മുത്തുക്കുട സമർപ്പണം, രാത്രി 9ന് കാക്കാരിശ്ശിനാടകം. 2ന് രാവിലെ 9ന് പുറത്തെഴുന്നള്ളത്ത്, ഉച്ചക്ക് അന്നദാനം, രാത്രി 7ന് ആദ്ധ്യാത്മികപ്രഭാഷണം, 8ന് ഭരതനാട്യം അരങ്ങേറ്റം, 9ന് നൃത്തനൃത്യങ്ങൾ, തുടർന്ന് കളംകാവൽ. 3ന് രാവിലെ പതിവ് പൂജകൾ തുടർന്ന് പുറത്തെഴുന്നള്ളത്ത്, ഉച്ചക്ക് 1ന് ഭദ്രകാളിപ്പാട്ട്, രാത്രി 8ന് കളംകാവൽ, 9ന് ഗാനമേള, 4ന് രാവിലെ ക്ഷേത്രത്തിന്റെയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടേയും നേതൃത്വത്തിൽ മെഡിക്കൽക്യാമ്പ്, രാത്രി 7ന് സംഗീതക്കച്ചേരി, 8ന് ശാസ്ത്രീയനൃത്തനൃത്യങ്ങൾ, 5ന് രാവിലെ 8ന് നേത്രപരിശോധനാക്യാമ്പ്, രാത്രി 8ന് മാനസജപലഹരി, 9ന് കളംകാവൽ, 6ന് രാവിലെ 8.30ന് സംഗീതകച്ചേരി, 8.35ന് സമൂഹപൊങ്കാല,10.30ന് അന്നദാനം,11ന് പൊങ്കാലനിവേദ്യം, വൈകിട്ട് 5ന് വണ്ടിയോട്ടം, 5.30ന് ഉരുൾ, രാത്രി 7ന് വലിയ ഉരുൾ, തുടർന്ന് താലപ്പൊലി, രാത്രി 9ന് കരാക്കേഗാനമേള, സമാപനദിനമായ 7ന് രാവിലെ തൂക്കം വഴിപാട്, ഉച്ചക്ക് അന്നദാനം, വൈകിട്ട് 4ന് ഒാട്ടം പൂമാലചമയൽ, രാത്രി 7ന് വ‌ർണശബളവും, ഭക്തിനിർഭരവുമായ ഘോഷയാത്ര രാത്രി 8ന് ഭക്തിഗാനസുധ പുലർച്ചെ മൂന്നിന് നടക്കുന്ന ഗുരുസിയോടെ ഉത്സവം സമാപിക്കും. ക്ഷേത്രചടങ്ങുകൾക്കും വിശേഷാൽപൂജകൾക്കും ക്ഷേത്ര തന്ത്രി ഉണ്ണികൃഷ്ണൻപോറ്റി, മേൽശാന്തി എസ്. ശംഭുപോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.