നെടുമങ്ങാട് : വ്യാപാരി സംയുക്ത സമരസമിതി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നെടുമങ്ങാട് അസിസ്റ്റന്റ് മാനേജർ ഓഫീസിന് മുന്നിൽ ധർണ നടത്തി.കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ഉഴമലയ്ക്കൽ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുട്ടത്തറ ഗോപകുമാർ,പനയ്‌ക്കോട് അശോകൻ,കൗൺസിലർ ടി.അർജുനൻ, എ.എ സലാം,വെമ്പായം അശോകൻ,മുഹമ്മദ് റാസിഖ്,പ്രവീൺ,ജനാർദ്ധനൻ,മുജീബ്,വൈ.സൈമൺ, അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.