photo

നെടുമങ്ങാട് : മൂഴി ടിപ്പു കൾചറൽ സൊസൈറ്റിയുടെയും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷവും മുതിർന്ന പൗരന്മാരെ ആദരിക്കലും ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ കെ.ബി സതീഷ് ഉദ്‌ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ആർ ശ്രീജ,എസ്.സുനിതകുമാരി,പ്രവാസി കൂട്ടായ്മ പ്രസിഡന്റ് പി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീസമൂഹവും ഇന്ത്യ ഭരണഘടനയും എന്ന വിഷയത്തെ സംബന്ധിച്ച് കായംകുളം ലോ കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.നാസറുദീൻ ക്ലാസ് നയിച്ചു.