chennai

ചെന്നൈ:കേരള- തമിഴ്നാട് സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരള സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ സാസ്കാരിക വിരുന്നൊരുക്കി. തമിഴ്നാട് സർക്കാർ കേരളത്തിലും സാംസ്കാരിക വിനിമയ പരിപാടി നടത്തുമെന്ന് ചെന്നൈ കേരള സമാജത്തിൽ മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന . തമിഴ്നാട് സാംസ്‌കാരിക മന്ത്രി കെ. പാണ്ഡ്യരാജൻ പറഞ്ഞു. .

മലയാളം മിഷൻ, ജില്ലകളിലെ നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങൾ എന്നിവ തമിഴ്നാട്ടിലും നടപ്പാക്കും.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ, ഭാരത് ഭവൻ,സംസ്ഥാന ചലച്ചിത്ര അക്കാഡമി എന്നിവയാണ് ദക്ഷിണമേഖലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ സാംസ്‌കാരികോത്സവം നടത്തിയത്. മന്ത്രി എ കെ ബാലൻ മേള ഉദ്ഘാടനം ചെയ്തു. മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ നടി ഉർവശി ശാരദ, ഗായകരായ ബി. വസന്ത, കെ. എസ് . ചിത്ര, ഉണ്ണി മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ കെ പി എ സി ലളിത, സാംസ്‌കാരിക ഡയറക്ടർ സദാശിവൻ നായർ, മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, ആർ പാർവതീദേവി, കെ കെ രാജീവ് തുടങ്ങിയവരും പങ്കെടുത്തു. ഡോ. എ വി അനൂപ് സ്വാഗതവും ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ നന്ദിയും പറഞ്ഞു.