bharatheeya-vidyaapeetam-

പാറശാല : സ്വതന്ത്ര ഭാരതത്തിന്റെ 71- മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ സമുചിതമായി ആചരിച്ചു. ഭാരതീയ വിദ്യാനികേതൻ തിരുവനന്തപുരം സോണൽ കോ - ഓർഡിനേറ്റർ കെ. വിജയകുമാർ ദേശീയപതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രതിനിധി അനശ്വര പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് റിപ്പബ്ലിക്ദിന സന്ദേശവും നൽകി. വിദ്യാലയ കാര്യദർശി എ. ഹർഷകുമാർ, പ്രിൻസിപ്പൽ പ്രതാപ് റാണ, ഡെപ്യൂട്ടി പ്രിൻസിപ്പൽ എൻ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.