പാലോട് : പാലോട് കന്നുകാലിച്ചന്തയുടെയും കാർഷിക-കലാ സാംസ്കാരിക മേളയുടെയും ഭാഗമായി യു.പി, എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി 'പണ്ടു പണ്ട്..പണ്ട്" എന്ന പേരിൽ കഥപറയൽ മത്സരം സംഘടിപ്പിക്കും.10 മിനിട്ടിനകം ഏറ്റവും മഹോഹരമായി കഥ അവതരിപ്പിക്കുന്നവർക്കാണ് സമ്മാനം.3,001 രൂപയും മെമന്റോയും ഒന്നാം സമ്മാനമായി ലഭിക്കും.രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2,001,1,001 രൂപ വീതവും ലഭിക്കും.റെക്കോഡ് ചെയ്ത കഥ 6238796939 എന്ന നമ്പരിൽ വാട്സാപ്പ് ചെയ്യണം.കഥകൾ ഫെബ്രു.5 ന് മുമ്പ് ലഭിക്കണം.ഫോൺ : 9946593343.