തിരുവനന്തപുരം : ചാക്ക ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ ഫെബ്രുവരി 5 വരെയും തൈപ്പൂയ മഹോത്സവം ഫെബ്രുവരി 2 മുതൽ 8 വരെയും നടക്കും.
ഫെബ്രുവരി 2 ന് രാവിലെ 8 ന് തൃക്കൊടിയേറ്റ് , വൈകിട്ട് 6 .30 ന് നൃത്തസന്ധ്യ . 3 ന് രാവിലെ 10 ന് കളകാഭിഷേകം, 12 ന് രുഗ്മിണീ സ്വയംവരം, രാത്രി 8.30 ന് ഗാനമേള. 4 ന് വൈകിട്ട് 5 ന് ഭഗവാന്റെ തിരു എഴുന്നള്ളത്ത്, രാത്രി 8.30 ന് നൃത്തസന്ധ്യ. 5 ന് രാത്രി 8 ന് പുഷ്പാഭിഷേകം, 8.30 ന് സംഗീത സന്ധ്യ, 5 ന് രാവിലെ 5.05 ന് നിർമ്മാല്യ ദർശനം, രാത്രി 8 ന് സംഗീത സന്ധ്യ, 6 ന് രാവിലെ 5.30 ന് ഗണപതിഹോമം, വൈകിട്ട് 7.30 ന് ഭക്തിഗാനസുധ. 7 വീട് രാവിലെ 10 ന് കുങ്കുമാഭിഷേകം, രാത്രി 8 ന് രുദ്ര ഇൻസ്ട്രുമെന്റൽ ജാമിംഗ്. 8 ന് രാവിലെ 10 ന് പാൽക്കുടം ഘോഷയാത്ര അഭിഷേകം, 10.30 ന് പൊങ്കാല, വൈകിട്ട് 5.30 ന് ശേഷം കാവടി ഘോഷയാത്ര, തുടർന്ന് അഗ്നിക്കാവടി. രാത്രി 11 ന് ഗാനമേള. ഉത്സവദിവസങ്ങളിൽ എല്ലാദിവസവും ഉച്ചയ്ക്ക് 12 ന് അന്നദാനവും വൈകിട്ട് ലഘുഭക്ഷണവും ഉണ്ടാകും.