നെടുമങ്ങാട് :ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ നെടുമങ്ങാട് ബ്രാഞ്ച് സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു.എം.എസ് മോഹനകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.എസ് സുനിൽകുമാർ,കെ.രാമചന്ദ്രൻ,നെട്ടിറച്ചിറ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി ജെ.വിജയൻ (പ്രസിഡന്റ്), എം.എസ് മോഹനകുമാർ, ജി.ഉഷാകുമാരി (വൈസ് പ്രസിഡന്റുമാർ),ബി.വത്സലാമ്മ (സെക്രട്ടറി), ടി.സന്തോഷ്,എ.ലതികകുമാരി (ജോയിന്റ് സെക്രട്ടറിമാർ),പി.രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.