വള്ളികുന്നം : കാടിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. കായംകുളം ദേശത്തിനകം ചന്തു ഭവനത്തിൽ ചന്ദ്ര ബാബു (53) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കട്ടച്ചിറ മങ്കുഴി ചാങ്ങേത്തറ ജംഗ്‌ഷനു സമീപമായിരുന്നു അപകടം. സൈക്കിളിൽ സഞ്ചരിക്കവേ എതിരെ വന്ന കാർനിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ മെഡിൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ചന്ദ്രബാബു മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ചിന്താമണി. മക്കൾ: നന്ദു, ചന്തു.