ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ എക്സ് സർവ്വീസ് ഫാറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.നാഷണൽ എക്സ് സർവ്വീസ് കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ പുഷ്പാംഗദൻ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് നടന്ന പരേഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭിവാദ്യം സ്വീകരിച്ചു.ഫാറം പ്രസിഡന്റ് എസ്.ആർ.കെ പിള്ള അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.പി നായർ,ബിന്ദു സുരേഷ്,തോളൂർ രവി എന്നിവർ സംസാരിച്ചു.