ആര്യനാട്:ഫെബ്രുവരിയിൽ ആര്യനാട്ട് നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.മാങ്കോട് രാധാകൃഷ്ണൻ,എൻ.ഭാസുരാംഗൻ,സി.പി.ഐ.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,പൂവച്ചൽ ഷാഹുൽ,ഉഴമലയ്ക്കൽ ശേഖരൻ,ഈഞ്ചപ്പുരി സന്തു,അരുവിക്കര വിജയൻ നായർ,അയിരൂപ്പാറ രാമചന്ദ്രൻ നായർ, ജി.രാജീവ്,ജി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.