കോവളം:കൊല്ലകോണം പയറ്റുവിള ശ്രീയക്ഷിയമ്മ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും ഉത്സവവും ബുധൻ, വ്യാഴം,വെള്ളി ദിവസങ്ങളിൽ നടക്കും.ഇന്ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം,6 ന് പുരാണപാരായണം,10 ന് യക്ഷിയമ്മയ്ക്ക് കലശാഭിഷേകം, ഉപദേവതകൾക്ക് കലശാഭിഷേകം,പൂജ, നിവേദ്യപൂജ, ഉച്ചപൂജ, ദീപാരാധന, 11 ന് നാഗർക്ക് നൂറുംപാലും, 12 ന് സമൂഹസദ്യ, 12.10 ന് കവിതാപാരായണം,വൈകിട്ട് 6.45 ന് ഭഗവതിസേവ, 7ന് അദ്ധ്യാത്മിക പ്രഭാഷണം, 7.45 ന് പുഷ്പാഭിഷേകം, വിശേഷാൽ പൂജ,അത്താഴപൂജ, രാത്രി 8.30 ന് ഗന്ധർവ്വ സന്ധ്യ. 30ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 6 ന് പുരാണപാരായണം, 7 ന് ഉഷപൂജ, 7.30 ന് പ്രഭാതഭക്ഷണം, 9 ന് കുങ്കുമാഭിഷേകം, 12 ന് സമൂഹസദ്യ, 5.30 ന് ഭജനാമൃതം, 6.30 ന് അലങ്കാര ദീപാരാധന, 6.45 ന് ഭഗവതിസേവ, 7 ന് കാവ്യ സന്ധ്യ, 7.45 ന് പുഷ്ഭാഭിഷേകം, വിശേഷാൽ പൂജ, അത്താഴപൂജ. 31 ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, 6 ന് പുരാണപാരായണം, 7 ന് ഉഷപൂജ, 8.30 ന് പ്രഭാതഭക്ഷണം, 10 ന് സമൂഹപൊങ്കാല തുടർന്ന് തുലാഭാരം, പിടിപ്പണം വാരൽ, ഉരുൾ മറ്റ് നേർച്ചകൾ, പ്രതിഷ്ഠാവാർഷിക കലശപൂജ, കലശാഭിഷേകം, കളകാഭിഷേകം, നിവേദ്യപൂജ, 10.30 ന് ജീവദായിനിയുടെ 2ാം വാർഷിക പൊതുസമ്മേളനം, തുടർന്ന് മെഡിക്കൽ ക്യാമ്പുകൾ, 12.40 ന് പൊങ്കാല നിവേദ്യം, ഉച്ചപൂജ, ദീപാരാധന, 12.45 ന് സമൂഹസദ്യ, വൈകുന്നേരം 6 ന് കുംഭം എഴുന്നള്ളത്ത്, 6.30 ന് താലപ്പൊലി ഘോഷയാത്ര, 6.30 ന് ഭഗവതിസേവ, 6.45 ന് അലങ്കാര ദീപാരാധന, 6.50 ന് ഭജനാമൃതം,രാത്രി 7.30 ന് താലപ്പൊലി വരവേൽപ്പ്, 8.15 ന് പുഷ്ഭാഭിഷേകം, അത്താഴപൂജ, ദീപാരാധന, 9.30 ന് കോമഡി ബമ്പ.