കല്ലമ്പലം: പ്രഭാത സവാരിക്കിടെ കോഴികയറ്റിവന്ന മിനിലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പകൽക്കുറി മുരളി സദനത്തിൽ മുരളിധരൻ പിള്ള (72) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ മുരളീധരൻ തിരുവനന്തപുരത്തെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചു. സംസ്ക്കാരം ഇന്നുച്ചയ്ക്ക്. ഭാര്യ ശ്യാമള.