തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഭരണഘടനാ സംരക്ഷണ സന്ദേശം ഉയർത്തി ദേശീയ പുനരർപ്പണ ദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് (എസ്)​ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇതിന്റെ ഭാഗമായി 30ന് ഗാന്ധി പാർക്കിൽ കോൺഗ്രസ് (എസ്)​ നേതാക്കൾ ഉപവസിക്കും. ജില്ലാകേന്ദ്രങ്ങളിലും ഉപവാസങ്ങൾ നടക്കും.