kv
കെ.വി. എറണാകുളം പ്രിൻസിപ്പൽ സുരേന്ദ്രൻ വൈസ് ചാൻസലർ ഡോ. മധുസൂദനനിൽ നിന്ന് റീജിയണൽ ഇൻസന്റീവ് അവാർഡ് ഏറ്റുവാങ്ങുന്നു. ഡെപ്യൂട്ടി കമ്മിഷണർ സി. കരുണാകരൻ, അസി. കമ്മിഷണർമാരായ ദീപ്തി നായർ, കൃഷ്ണകുമാർ, സന്തോഷ് കുമാർ, പ്രിൻസിപ്പൽ അനിൽ മോഹൻ എന്നിവർ സമീപം

കൊച്ചി​: വിദ്യാഭ്യാസ രംഗത്ത് സേവനം നൽകിയ കേന്ദ്രീയ വിദ്യാലയ സംഗതൻ ജീവനക്കാർക്കുള്ള എറണാകുളം റീജിയണൽ ഇൻസന്റീവ് അവാർഡുകൾ കൊച്ചി കേന്ദ്രീയ വിദ്യാലയ നമ്പർ വൺ അങ്കണത്തിൽ കൊച്ചി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മധുസൂദനൻ വിതരണം ചെയ്തു. ഡെപ്യൂട്ടി കമ്മിഷണർ സി. കരുണാകരൻ, അസിസ്റ്റന്റ് കമ്മിഷണർമാരായ ദീപ്തി നായർ, കെ.കെ. കൃഷ്ണകുമാർ, എൻ. സന്തോഷ് കുമാർ, പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളെ ശരിയായ ദിശയിലേക്ക് വഴികാട്ടുന്നതിൽ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകർ രാജ്യത്തിന് എന്നും മാതൃകയാണെന്ന് വിശിഷ്ട അതിഥിയായ ഡോ. മധുസൂദനൻ പറഞ്ഞു. തുടർന്ന് കൊച്ചിയിലെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് നടന്നു. പ്രിൻസിപ്പൽ, അദ്ധ്യാപകർ, അദ്ധ്യാപകേതര ജീവനക്കാർ തുടങ്ങി എട്ട് മേഖലകളിലായി 23 അവാർഡുകളാണ് വിതരണം ചെയ്തത്. കെ.വി. നമ്പർ വൺ പ്രിൻസിപ്പൽ അനിൽ മോഹൻ പ്രത്യേക അഭിനന്ദനത്തിന് അർഹനായി.