കാട്ടാക്കട:പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാട്ടാക്കട ഐക്യജനാധിപത്യ മുന്നണി നടത്തിയ വിളംബര ജാഥ മണ്ഡപത്തിൻ കടവിൽ ആർ.എസ്.പി. സംസ്ഥാന കമ്മറ്റി അംഗം കെ.എസ്.അനിൽകുമാർ ദേശീയ പതാക യു.ഡി.എഫ് ചെയർമാൻ എം.എം.അഗസ്ത്യന് കൈമാറി ഉദ്ഘാടനം ചെയ്തു.പേയാട് ശശി എസ്.പുരുഷോത്തമൻ നായർ,സുലൈമാൻ വേലപ്പർനായർ,യു.ഡി.എഫ് കൺവീനർ കാട്ടാക്കട വിജയൻ,കാട്ടാക്കട രാമു, സജി തുടങ്ങിയവർ ജാഥയ്ക്കു നേതൃത്വം നൽകി.പ്രതിഷേധ സമ്മേളനം കെ.പി.സി.സി സെക്രട്ടറി ആർ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ആമുഖം കെ.എസ്.യു ജില്ലാ സെക്രട്ടറി അഭിരാമി അവതരിപ്പിച്ചു ഗ്രാമ പഞ്ചായത്തംഗങ്ങളായ പനയംകോട് ജോസ്,ബ്രിജിത്ത്,സതീന്ദ്രൻ, ഡി.സി.സി സെക്രട്ടറി എം.മണികണ്ഠൻ,കൺവീനർ വിജയൻ,ഡി.സി.സി അംഗം കാട്ടാക്കട രാമു തുടങ്ങിയവർ സംസാരിച്ചു.ചെയർമാൻ എം.എം.അഗസ്ത്യൻ അദ്ധ്യക്ഷത വഹിച്ചു.