ജി. ശാന്ത

തിരുവനന്തപുരം : പെരുന്താന്നി ചെമ്പകശ്ശേരി സമാജം ലെയ്‌നിൽ എസ്.എൽ.ആർ.എ 13ൽ പരേതനായ ജി. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ജി. ശാന്ത (75, റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മകൻ: ലക്ഷ്മികാന്ത് കെ.എസ് (ഐ.എച്ച്.ആർ.ഡി കരുനാഗപ്പള്ളി), സഹോദരൻ : എൻ.ജി. ശ്രീകുമാർ (കോൺഗ്രസ് ശ്രീവരാഹം വാർഡ് പ്രസിഡന്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

ഹരീഷ്

ആറ്റിങ്ങൽ : തൊപ്പിച്ചന്ത കുടവൂർക്കോണം സ്കൂളിന് സമീപം കാട്ടുവിള പുത്തൻ വീട്ടിൽ രാജേന്ദ്രന്റെയും വിമലയുടെയും മകൻ ഹരീഷ് (38) നിര്യാതനായി. സഹോദരങ്ങൾ : അനീഷ്, കാർത്തിരാജ്.

പി. ശശിധരൻ

ആനയറ : കടകംപള്ളി റോഡ് ശശി നിവാസിൽ പി. ശശിധരൻ (78, റിട്ട. ടി.ടി.പി) നിര്യാതനായി. ഭാര്യ പരേതയായ നന്ദിതാ കുമാരി. മക്കൾ : ഷിബു.എസ്.എൻ, ഷിജു. എസ്.എൻ (യു.എസ്.എ). മരുമക്കൾ : കവിത ഷിബു, ദീപ്തി ഷിജു (യു.എസ്.എ). സംസ്കാരം നാളെ രാവിലെ 11 ന് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.

ശിശുപാലൻ

കാഞ്ഞിരംകുളം : കഴിവൂർ തുണ്ടുവിള, ബിജുസദനത്തിൽ ശിശുപാലൻ (68) നിര്യാതനായി. ഭാര്യ നളിനി. മക്കൾ : ബിജു, ഷീജ, ഷീബ. മരുമക്കൾ : ചിഞ്ചു, മുരുകൻ, ഷിബു. സഞ്ചയനം 31 ന് രാവിലെ 9 ന്.

സനിൽകുമാർ

പാൽക്കുളങ്ങര : ചെമ്പകശേരി സി.ആർ.എ 142, സരസ്വതി ഭവനിൽ സനിൽകുമാർ(51) നിര്യാതനായി. ഭാര്യ ജയ സനിൽ. മക്കൾ : ശ്രുതി. ജെ.എസ്, ദേവിക. ജെ.എസ്. സഞ്ചയനം 31 ന് രാവിലെ 8 ന്.