പാറശാല : ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ഫെബ്രുവരി 9 മുതൽ 19 വരെ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിന്റെ ആദ്യവിഹിതം കൃഷ്ണതീരം റിസോർട്ട് എം.ഡി കോട്ടുകാൽ കൃഷ്ണകുമാർ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയ്ക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര രക്ഷാധികാരി തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, യജ്ഞസമിതി കൺവീനർ പള്ളിമംഗലം പ്രേംകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.കെ. ഹരികുമാർ, വൈ. വിജയൻ, കെ.പി. മോഹൻകുമാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.