പാറശാല: മാർത്താണ്ഡം പള്ളിയാടി മേലേവിള പുത്തൻവീട്ടിൽ ശ്രീധരൻപിള്ളയുടെ ഭാര്യ ലക്ഷ്മി കുഞ്ഞ് (ഇന്ദിര, 76) നിര്യാതനായി

. ഭാര്യ നളിനി. മക്കൾ : രാജൻ, കൊച്ചുമണി. മരുമക്കൾ : പ്രീത രാജൻ, പ്രീതി കൊച്ചുമണി. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9 ന്.

ലക്ഷ്മി അമ്മാൾ

വടശ്ശേരിക്കോണം : ഞെക്കാട് കാട്ടുവിള പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (80) നിര്യാതയായി. മക്കൾ : രാധാമണി, ശശീന്ദ്രൻ, പരേതനായ ബാബുരാജ്, ജലജ, മണിലാൽ. മരുമക്കൾ : രവീന്ദ്രൻ, സുധാകുമാരി, സുനിത, അനിരുദ്ധൻ, അജിത.

ചന്ദ്രവല്ലി

കൂനൻവേങ്ങ : പുറ്റ്കോണം സന്തോഷ് ഭവനിൽ ചന്ദ്രവല്ലി (53) നിര്യാതയായി. മകൻ : സന്തോഷ് കുമാർ. മരുമകൾ : ശരണ്യ. സഞ്ചയനം ഫെബ്രു. 1 ന് രാവിലെ 9 ന്.

പി. കുഞ്ഞച്ചൻ

പൂഴനാട് : കടമ്പറ മാതാ ഹൗസിൽ പി. കുഞ്ഞച്ചൻ (65) നിര്യാതനായി. ഭാര്യ മോളി. മക്കൾ : മേഴ്സി ബർണാഡ്, ടോം. കെ.കെ. മരുമകൻ : ബർണാഡ്.

ആർ. പുഷ്പാംഗദകുറുപ്പ്

പാരിപ്പള്ളി : കഴുത്തുംമൂട്ടിൽ മേലതിൽ പുത്തൻ വീട്ടിൽ ആർ. പുഷ്പാംഗദ കുറുപ്പ് (81) നിര്യാതനായി. ഭാര്യ അംബുജാക്ഷി അമ്മ. മക്കൾ : പ്രസന്നകുമാരി അമ്മ, സുരേഷ് ബാബു, രാജേന്ദ്രൻ പിള്ള, രാധാകൃഷ്ണപിള്ള, ഗീത കുമാരിഅമ്മ. മരുമക്കൾ : ജയകുമാർ, ജലജാകുമാരി അമ്മ, ലിസി, രേഖ, പരേതനായ രവീന്ദ്രൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 ന്.

സുഗതൻ പിള്ള

ആറ്റിങ്ങൽ : മേലാറ്റിങ്ങൽ എസ്.എൻ. ഭവനിൽ സുഗതൻ പിള്ള (60) നിര്യാതനായി. ഭാര്യ ഡി. കുസുമകുമാരി. മക്കൾ : ശ്രീലക്ഷ്മി, ശ്രീലാൽ. മരുമകൻ : രതീഷ്. സഞ്ചയനം ഫെബ്രുവരി 2 ന് രാവിലെ 8.30 ന്.