തിരുവനന്തപുരം: കാനറാ ബാങ്ക് റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ റീട്ടെയിൽ ലോൺ എക്സ്പോ പാളയം സ്പെൻസർ ജംഗ്ഷനിലുള്ള ബാങ്കിന്റെ റീട്ടെയിൽ അസറ്റ് ഹാളിൽ നടന്നു. റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. റീജിയണൽ എ.ജി.എം മുരളീ മനോഹർ, ഡിവിഷണൽ മാനേജർ റാണി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഉദാരമായ വ്യവസ്ഥയിൽ ഭവന, വാഹന, വ്യക്തിഗത വായ്പകൾ ലഭ്യമാണെന്നും സർക്കാർ ജീവനക്കാർക്കായി പ്രത്യേക പാക്കേജ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. പ്രധാനമന്ത്രിയുടെ പി.എം.എ.വൈ സ്‌കീമിലും ഭവന വായ്പ ലഭ്യമാണ്.