തിരുവനന്തപുരം: ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം കേരള യൂണിവേഴ്സ്റ്റി സ്റ്രുഡന്റ്സ് യൂണിയന്റെ സഹകരണത്തോടെ 'പൗരത്വഭേദഗതിയും ഭരണഘടനയും ശ്രീനാരായണീയ ദർശനവും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച ഇന്ന് രാവിലെ 10ന് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പിയാ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയാകും. ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,എസ്. സുരേഷ്, ഡോ.എം.ആർ. യശോധരൻ, എ.ആർ. റിയാസ് തുടങ്ങിയവർ സംസാരിക്കും.തുടർന്ന് നടക്കുന്ന ചർച്ചയിൽ സി.പി. ഉദയഭാനു വിഷയാവതരണം നടത്തും. എം.എ. ബേബി, ജെ.ആർ. പത്മകുമാർ, കെ. മോഹൻകുമാർ, പ്രകാശ് ബാബു, ഡോ. അമൽ സി. രാജൻ തുടങ്ങിയവർ പങ്കെടുക്കും.